കാര്യകാരണബന്ധം എന്നത് വിശദീകരണങ്ങളുടെ ഒരു പൂർവ്വനിലമയാണ്. ശാസ്ത്രത്തിൽ മാത്രമല്ല മന്ത്രവാദത്തിൽപോലും ഇത് ഒരു മുൻനിലമയാണ്. ഒരു പ്രവർത്തനം അല്ലെങ്കിൽ സംഭവം മറ്റൊന്നിനെ അതായത് അതുവരെ ഇല്ലാതിരുന്ന ഒന്നിനെ ആവിർഭവിപ്പിക്കുന്നു എന്നതാണല്ലോ ഏറ്റവും ന്യൂനതമമായി പറഞ്ഞാൽ കാര്യകാരണ ബന്ധം എന്ന നിലയ്ക്ക് നാം മനസ്സിലാക്കുന്നത്. ഉദാഹരണത്തിനു, രോഗം വരുന്നതിന്റെ കാരണം ദൈവകോപമോ വൈറസ് ബാധയോ ആയി ഗണിക്കുമ്പോൾ നാം കാര്യകാരണബന്ധത്തിലൂന്നുകയാണ് ചെയ്യുന്നത്. പ്രതിഭാസങ്ങളെ കാര്യകാരണപരമായി വിശദീകരിക്കുക എന്നത് ശാസ്ത്രത്തിൻറെ പ്രധാന പ്രവർത്തനമാണ്. സംഭവിക്കുന്നതിന് കാരണമുണ്ട് എന്ന് കരുതേണ്ടത് മേല്പറഞ്ഞ വിശദീകരണത്തിന്റെ മുൻനിലമയാണ്. അതായത് സംഭവങ്ങൾ തമ്മിൽ ഏതോ തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധങ്ങളിൽ പ്രതിഭാസത്തെ വിശദീകരിക്കുന്നതിനു പര്യാപ്തമായി നാം കരുതുന്ന ബന്ധങ്ങളിലോന്നാണ് കാര്യകാരണബന്ധം.1
കാര്യവും കാരണവും തമ്മിലുള്ള ബന്ധത്തെ അഥവാ സംഭവിച്ചതും സംഭവിച്ചതിനു നിദാനമായതും തമ്മിലുള്ള ബന്ധത്തെവിശേഷിപ്പിക്കുന്ന തത്വത്തെ ഹേതുതത്വം (Principle of Causality) എന്നുവിളിക്കാം. ഹേതുതത്വത്തിന്റെ സാധുത ആധുനികശാസ്ത്രത്തിന്റെ മുൻനിലയാണ്. എന്നാൽ, എന്താണ് ഹേതുതത്വം? അതായത് ചായയ്ക്ക് ചൂടു കൂടിയയതാണ് നാവു പൊള്ളിയതിന്റെ കാരണം എന്നെല്ലാം പറയുമ്പോൾ “കാരണം” എന്ന പ്രയോഗത്തിന്റെ താത്വികമായ അർത്ഥമെന്താണ്?
ഹേതുതത്വം
എന്താണ് ഹേതുതത്വം എന്ന ചോദ്യം ആയതിനെ പൂർവ്വകല്പന ചെയ്യുന്നു. അതുകൊണ്ട്, എന്തിന്നെയാണ് ഹേതുബന്ധം എന്ന് പരിഗണിക്കുന്നത് എന്നാണ് പരിശോധിക്കേണ്ടത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡേവിഡ് ഹ്യൂം എന്ന സ്കോട്ടിഷ് ചിന്തകന്റെ ആലോചനകളാണ് നാം ഇവിടെ പരിഗണിക്കുന്നത്.

അറിവിനെപ്പറ്റിയാണ് ഹ്യൂം പറഞ്ഞു തുടങ്ങുന്നത്. അറിവിനെ രണ്ടായി തിരിക്കാം.
- വസ്തുതാപരം (Matters of Fact): വസ്തുതകളെ അല്ലെങ്കിൽ ലോകത്തെപ്പറ്റിയുള്ള അറിവ്.2
- സങ്കൽപനപരം (Relation of Ideas): ആശയങ്ങൾ അല്ലെങ്കിൽ സങ്കല്പനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അറിവ്.
ഈ അറിവുകളുടെ സ്വഭാവത്തിലും അവ ആർജ്ജിക്കുന്ന രീതിലും സാരമായ വ്യത്യാസങ്ങളുണ്ട്. വസ്തുതാപരമായ അറിവ് അഥവാ ലോകത്തെപ്പറ്റിയുള്ള അറിവ് ഐന്ദ്രിയമാണ് (perceptual). ഇത് ഇന്ദ്രിയങ്ങളിടെ മാത്രം സാധ്യമാകുന്നതാണ്. അതായത് ആനുഭവികമാണ്. ഉദാഹരണം പഞ്ചസാര മധുരിക്കും. ഇത്, ഇന്ദ്രിയപരമായല്ലാതെ ആലോചനയിലൂടെ മാത്രമായി ലഭിക്കുകയില്ല. എന്നാൽ സങ്കൽപനപരമായ അറിവിനു ആലോചന മാത്രം മതിയാകും. ഉദാഹരണം: ഏത് യൂക്ലിഡിയൻ ത്രികോണത്തിലേയും ആന്തര കോണുകളുടെ ആകെത്തുക 180 ഡിഗ്രിയാണ്. ഇത്, യൂക്ലിഡിയൻ ജ്യാമിതീയവ്യവസ്ഥയുടെ സ്വയംസിദ്ധതത്വങ്ങളിൽ (axioms) നിന്നും നിർദ്ധാരണം ചെയ്ത് എടുക്കുന്നതാണ്. അതാകട്ടെ ഇന്ദ്രിയനിഷ്ഠമല്ല. അതുകൊണ്ടുതന്നെ, ദേശകാലോപരിയായ സുനിശ്ചിതമായ അറിവാണിത്. എന്നാൽ വസ്തുതാപരമായ അറിവുകൾക്ക് അതായത് ആനുഭവികമായ അറിവുകൾക്ക് ഈ സുനിശ്ചിതത്വമില്ല. അതിന്റെ ഒരു കാരണം ഇന്ദ്രിയങ്ങളുടെ പ്രവർത്തനം ആയതിനെ ബാധിക്കും എന്നതാണ്. ഉദാഹരണത്തിന് പഞ്ചസാര ചിലപ്പോഴെങ്കിലും മധുരം തോന്നിപ്പിക്കാതിരിക്കാം. കടുത്ത പനിയുള്ള അവസരത്തിൽ ഇത്തരം രുചിഭേദം തോന്നാം. ആയതിനാൽ, പഞ്ചസാരയ്ക്ക് രുചി മധുരമല്ലാതുള്ള ഒരവസ്ഥ സങ്കല്പിക്കാവുന്നതാണ്. ഈ സങ്കല്പം വൈരുദ്ധ്യങ്ങൾ ഉണ്ടാക്കുന്ന ഒന്നല്ല.എന്നാൽ യൂക്ലിഡിയൻ ജ്യാമിതിയിൽ ഒരു ത്രികോണത്തിലെ ആന്തരകോണുകളുടെ ആകെത്തുക 180 ഡിഗ്രിയിൽ കൂടുകയോ കുറയുകയോ ചെയ്യുന്നത് അനുമിതമല്ല.കാരണം അത്തരമൊരു ആലോചന നമ്മെ വൈരുദ്ധ്യത്തിലേക്ക് നയിക്കും. വൈരുദ്ധ്യജനകമായ ആലോചനകൾ യുക്തിപരമല്ലാത്തതുകൊണ്ട് അഥവാ താർക്കികമായി സാധുവല്ലാത്തതുകൊണ്ട്, ഒഴിവാക്കേണ്ടതുണ്ട്.ഹ്യൂമിന്റെ കാഴ്ചപ്പാടിൽ വൈരുദ്ധ്യജനകമല്ലാത്തതെല്ലാം സങ്കൽപ്പിക്കാവുന്നതാണ്. അവയെല്ലാം സാധുതയുള്ളതുമാണ്. ഹ്യൂമിന്റെ അഭിപ്രായത്തിൽ നമ്മുടെ അറിവുകൾ വസ്തുതാപരമോ സങ്കല്പനപരമോ ആയിരിക്കും. ഇവയല്ലാതെ മൂന്നാമതൊരുതരം അറിവ് സാധ്യമല്ല. ഇന്ദ്രിയപരമായ അറിവുകളിൽ നിന്നും സങ്കല്പനങ്ങൾ ഉണ്ടാക്കുകയും അവയെ പലതരത്തിൽ ബന്ധിപ്പിക്കുകയും ചെയ്ത് നാം പുതിയ പുതിയ അറിവുകൾ ഉണ്ടാക്കിയെന്നു വരാം. അപ്പോഴൊക്കെയും ലോകത്തെപ്പറ്റിയുള്ള അല്ലെങ്കിൽ വസ്തുതകളെ പറ്റിയുള്ള നമ്മുടെ അറിവിന്റെ പ്രമാണം ഇന്ദ്രിയമായിരിക്കും. ഈ പശ്ചാത്തലത്തിൽ നമുക്ക് ഹേതുതത്വത്തെ പരിശോധിക്കാം.
ഹേതുബന്ധം സങ്കല്പപനരമായ അല്ലെങ്കിൽ കേവലം ആശയപരമായ ഒരു വിവരമല്ല. അതായത്, ത്രികോണത്തിന്റെ സവിശേഷതകളെപ്പോലെ ആലോചനകൊണ്ടു മാത്രം സിദ്ധമായ ഒന്നല്ല കാര്യകാരണബന്ധം. എന്തെന്നാൽ കാര്യകാരണബന്ധം ലോകത്തെപ്പറ്റിയാണ്. അഥവാ, ഹേതുബന്ധത്തെ മനസ്സിലാക്കുന്നത് ലോകത്തുണ്ടാകുന്ന സംഭവങ്ങൾ തമ്മിലുള്ള ബന്ധമായാണ്. ലോകത്തെപ്പറ്റിയായതുകൊണ്ടുതന്നെ ഇത് ആലോചനയിലൂടെ മാത്രം ലഭ്യമാവുകയില്ല. ഉദാഹരണത്തിന്, തീയിൽ തൊട്ടാൽ പൊള്ളും എന്നത് ആനുഭവികമായി മാത്രം ലഭിക്കുന്ന ഒന്നാണ്. തീയും പൊള്ളലും തമ്മിലുള്ള ബന്ധം നമുക്ക് അനുഭവമായി മാത്രം ലഭിക്കുന്ന ഒന്നാണ്.

ഹേതുബന്ധം ലോകത്തെപ്പറ്റിയായിരിക്കുകയും, ആയതിനെ അറിയുന്നതിന് ആനുഭവികത അനിവാര്യവുമാണെങ്കിൽ, എന്തിന്നെയാണ് ഹേതുബന്ധമായി കണക്കാക്കുന്നത് എന്ന് പരിശോധിക്കാം. മൂന്ന് ഉപാധികൾ ഒത്തുവരുമ്പോഴാണ് നാം ഒരു സംഭവത്തെ മറ്റൊന്നിന്റെ കാരണമായി ഗണിക്കുന്നത്.
- സംഭവങ്ങൾ സ്ഥാനികമായി സമീപസ്ഥം ആയിരിക്കുക (Spacial Contiguity).
- സംഭവങ്ങൾ സമയക്രമത്തിൽ സമീപസ്ഥം ആയിരിക്കുക (Temporal Proximity).
- സംഭവങ്ങൾ തമ്മിൽ അനിവാര്യമായ പരസ്പരബന്ധം ഉണ്ടായിരിക്കുക (Relation of Necessity).
രണ്ടു കാര്യങ്ങൾ ഒന്നിനുശേഷം മറ്റൊന്ന് എന്നവിധത്തിൽ അടുത്തടുത്ത ഇടങ്ങളിലായി സംഭവിക്കുക എന്നത് കാര്യകാരണപരമായി അവയെ ബന്ധിപ്പിക്കുന്നതിന് അനിവാര്യമായ മുൻനിലമയാണ്. അതായത്, ഏതൊന്നിന്റേയും കാരണമായി വർത്തിക്കുന്നത് എന്താണോ അത് സമയക്രമത്തിൽ ആദ്യം സംഭവിച്ചിരിക്കണം. മാത്രവുമല്ല, രണ്ടു സംഭവങ്ങളും സ്ഥാനികമായി അടുത്തടുത്ത് നടക്കുന്നവ ആയിരിക്കണം. ഉദാഹരണത്തിനു, കൊച്ചിയിൽ പെരുമഴ പെയ്തത് തിരുവനന്തപുരത്ത് ഒരു കെട്ടിടം തകരുന്നതിന്റെ കാരണമായി ഗണിക്കാവുന്നതല്ല. സമയപരമായും സ്ഥാനികമായും സമീപസ്ഥമായിരിക്കുക എന്നീ ഉപാധികളോടൊപ്പം ഒന്നാമത്തെ സംഭവത്തിന് തുടർച്ചയായി രണ്ടാമത്തേത് സംഭവിച്ചുകൊണ്ടേയിരിക്കുക എന്നത് അവ തമ്മിൽ ഹേതുബന്ധം സംസ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അതായത് ഒന്നാമത്തെ സംഭവം എപ്പോഴെല്ലാം ഉണ്ടാകുന്നോ അപ്പോഴെല്ലാം അതിനെത്തുടർന്ന് രണ്ടാമത്തേത് ഉണ്ടാകണം. അഥവാ രണ്ടു സംഭവങ്ങൾക്കുമിടയിൽ സുനിശ്ചതവും അനിവാര്യവുമായ ഒരു ബന്ധം വേണം. ഈ സുനിശ്ചിതത്വം അല്ലെങ്കിൽ അനിവാര്യത ഇല്ലെങ്കിൽ സംഭവങ്ങളെ കാര്യകാരണപരമായി ബന്ധപ്പെടുത്താനാകില്ല. ഈ സങ്കല്പനത്തിന്റെ അടിസ്ഥാനത്തിലാണ്, നാം പരീക്ഷണങ്ങളെ ആവർത്തിച്ചുറപ്പിക്കുന്നത്. സമാനമായ സാഹചര്യത്തിൽ ഒരേതരത്തിലുള്ള കാര്യങ്ങൾ ഒരേതരം ഫലം ഉണ്ടാക്കണം എന്നാണ് പറഞ്ഞു വന്നത്. അതായ്, മത്തനാണ് കുത്തിയതെങ്കിൽ മത്തൻതന്നെ വിളയണം. വൈറൽപനിയ്ക്ക് ഒരിക്കൽ ഫലിച്ച മരുന്ന് പിന്നീടുപയോഗിക്കുമ്പോഴും ഫലിക്കണം. അല്ലെങ്കിൽ, ഓരോ തവണ വൈറൽപനി വരുമ്പോഴും നാം പുതിയ മരുന്നുകൾ കണ്ടെത്തേണ്ടതായി വരും. ഈ സുനിശ്ചിതത്വമാണ്, കാര്യകാരണബന്ധത്തിന്റെ നട്ടെല്ല്. എന്നാൽ, സുനിശ്ചിതത്വം എങ്ങിനെയാണ് ഉറപ്പിക്കുന്നത്?
ഇതുവരെയുള്ള നമ്മുടെ അനുഭവങ്ങളിൽ മത്തൻ കുത്തിയപ്പോഴെല്ലാം മത്തൻമാത്രമാണ് വിളഞ്ഞത്. എന്നാൽ, എപ്പോഴെല്ലാം മത്തൻ നടുന്നുവോ അപ്പോഴെല്ലാം മത്തൻ തന്നെ വിളയണം എന്ന ഉറപ്പാണ് നമുക്ക് വേണ്ട്. ലോകം ഇതുവരെ എങ്ങിനെയായിരുന്നോ പ്രവർത്തിച്ചിരുന്നത് അതേപോലെതന്നെ തുടർന്നും പ്രവർത്തിക്കും എന്ന ധാരണയാണ് ഇത്. ഹ്യൂം ഇതിനെ പ്രകൃതിയുടെ ഏകരൂപത (Uniformity of Nature) എന്നു വിളിച്ചു. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നേപോലെതന്നെ തുടരും എന്ന് സങ്കൽപിക്കുന്നത്. എന്നാൽ, പ്രകൃതിയുടെ ഏകരൂപതയെ സാധുവാക്കുന്നത് എന്താണ്? അനുഭവങ്ങളിലെ സാജാത്യതയാണ് നാം പ്രകൃതിയുടെ ഏകരൂപത സങ്കൽപിക്കുന്നതിന്റ അടിസ്ഥാനം. അതായത്, നാം നട്ട മത്തൻ ഒരിക്കൽപ്പോലും മത്തനല്ലാതെ കുമ്പളമോ ചക്കയോ തന്നിട്ടില്ല. പക്ഷേ, മറ്റൊരു തരത്തിൽ പെരുമാറുന്നതിനു ലോകത്തെ വിലക്കുന്നതായി എന്താണുള്ളത്? അല്ലെങ്കിൽ, അങ്ങനെ ആലോചിക്കുന്നതിൽ നിന്നും നമ്മെ വിലക്കുന്നതായി എന്താണുള്ളത്? അതായത്, മത്തൻ കുത്തിയിട്ട് അടുത്ത വിളയിൽ അതിൽ നിന്നും കുമ്പളം ലഭിക്കുന്നതായി സങ്കൽപിക്കുന്നതിൽ എന്താണ് തെറ്റ്? അത്തരം ആലോചനയിൽ വൈരുദ്ധ്യനിഷ്ഠമായി ഒന്നുമില്ല. അങ്ങനെ ആലോചിക്കുമ്പോൾ ചിന്തയുടെ യാതൊരു തത്വത്തിൽ നിന്നും നാം വ്യതിചലിക്കുന്നുമില്ല. അതുകൊണ്ടുതന്നെ അത് സങ്കൽപിക്കാവുന്നതും ആകയാൽ സാധുവുമാണ്. നാളെ എന്നത് (വാരാനുള്ളത്) ആനുഭവികമല്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്. ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നാമെടുക്കുന്ന അനുമാനമാണ് നാളെയും മുന്നന്നുഭത്തിനോട് യോജിക്കുന്ന തരത്തിൽ ലോകം പെരുമാറും എന്നത്. പ്രകൃതിയുടെ ഏകരൂപത എന്ന തത്വം ഉയോഗിച്ചാണ് നാം അനുഭവത്തിൽ ലഭിച്ചതിൽ നിന്നും നാളെയിലേക്ക് കുതിക്കുന്നത്. ഈ തത്വമാകട്ടെ അനുഭവത്തിന്റെ സാജാത്യതയെ പൂർവ്വകല്പന ചെയ്യുന്നു. അനുഭവങ്ങളുടെ സാജാത്യത അതായത് മുന്നനുഭവങ്ങളോട് ലോകം തുടർന്നും അനുരൂപപ്പെടും എന്ന സങ്കല്പമാകട്ടെ പ്രകൃതിയുടെ ഏകരൂപതയെ പൂർവ്വകല്പന ചെയ്യുന്നു. ഇതൊരു വിഷമവൃത്തമാണ്. പ്രകൃതിയുടെ ഏകരൂപതയുള്ളതുകൊണ്ട് നാം അനുഭവങ്ങൾക്ക് സാജാത്യത കൽപിക്കുന്നു. അനുഭവങ്ങൾക്ക് സാജാത്യത കൽപിക്കുന്നതുകൊണ്ട് പ്രകൃതിയുടെ ഏകരൂപത സങ്കല്പിക്കുന്നു. ഇതിന്റെ അർത്ഥം വാസ്തുതാപരമായ അറിവുകളിലെ സുനിശ്ചിതത്വം എന്നത് ആനുഭവികമായി നമുക്ക് ലഭ്യമല്ല എന്നാണ്. ഇത് സൂചിപ്പിക്കുന്നത്, കാര്യകാരണബന്ധത്തിലെ സുനിശ്ചിതത്വം ആനുഭവികമായി ലഭ്യമല്ല എന്നും. ഇതിൽ നിന്നും ലിഭിയ്ക്കുന്ന ഹേതുതത്വത്തെക്കുറിച്ചുള്ള വാദത്തെ ഇങ്ങനെ സംഗ്രഹിക്കാം: ഹേതുതത്വത്തിന്റെ സാധുത ആനുഭവികമാണ്. ഹേതുതത്വത്തിന്റെ മർമ്മം കാര്യകാരണങ്ങൾ തമ്മിലുള്ള സുനിശ്ചിതമായ ബന്ധുത്വവും. എന്നാൽ, ഈ സുനിശ്ചിതത്വം ആനുഭവികമായി ലഭ്യമല്ല. അതുകൊണ്ട്, കാര്യകാരണങ്ങൾ തമ്മിൽ സുനിശ്ചിതമായ ബന്ധമില്ല. സുനിശ്ചിതത്വം ഒഴിവാക്കിയാൽ, ലഭിക്കുന്നത് കേവലം സംവങ്ങളുടെ തുടർച്ചങ്ങല മാത്രമാണ്. അതായത്, ഒന്നിന്നുശേഷം മറ്റൊന്നെന്ന ക്രമത്തിൽ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിന്നു. ഇതിലധികമായി കാര്യകാരണബന്ധം ഇല്ല. ആകയാൽ, ഹ്യൂമിന്റെ അഭിപ്രായത്തിൽ, ഹേതുതത്വം എന്നത് മനുഷ്യരുടെ മനോവൃത്തിമാത്രമാണ്.

1.രണ്ട് സംഭവങ്ങൾ തമ്മിൽ പലതരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകാം. സമയക്രമത്തിലെ മുൻപിൻ ബന്ധം (ആദ്യത്തേത്, അതിനു ശേഷത്തേത് തുടങ്ങിയവ) മുതൽ നടന്ന സ്ഥലങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി പലതരത്തിൽ സംഭവങ്ങൾക്കിടയിൽ ബന്ധം അരോപിക്കാം. ഇതെല്ലാം, വിശദീകരണക്ഷമതയുള്ളതാകണം എന്നില്ല. ഉദാഹരണത്തിനു, തുണി കഴുകിയിട്ടതിനു ശേഷം മഴപെയ്തു എന്നു കരുതുക. തുണികഴുകി എന്നത് മഴ ഉണ്ടാകുന്നതിന്റെ കാരണമല്ല. എന്നാൽ, ആദ്യത്തേത് രണ്ടാമത്തേത് എന്നിങ്ങനെയുള്ള ഒരു സമയക്രമബന്ധം ഇവയ്ക്കിടയിൽ നമുക്ക് കാണാനാകും.
2. ഗണിതപരമായ വിവരങ്ങളെ ഗണിതവസ്തുതകളായി (mathematical facts) കണക്കാക്കാറുണ്ട്. എന്നാൽ, ഹ്യൂം ഇവയെ ആശയങ്ങളുടെ ലോകത്താണ് പരിഗണിക്കുന്നത്.
കേരളീയം, നവംബർ. 2019.
Reference
Hume, David. (1777). An Enquiry Concerning Human Understanding. Oxford University Press. Oxford. 2007.
No comments:
Post a Comment